ഈരാറ്റുപേട്ട: പൂഞ്ഞാർ പഞ്ചായത്ത് എൽ.ഡി.എഫ് കൺവെൻഷനിൽ അദ്ധ്യക്ഷത വഹിച്ച സ്കൂൾ അധ്യാപകനോട് മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു. സി.പി.ഐ പൂഞ്ഞാർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും എൽ.ഡി.എഫ് പൂഞ്ഞാർ പഞ്ചായത്ത് ചെയർമാനും എയ്ഡഡ് സ്കൂൾ അദ്ധ്യാപകനുമായ പി.എസ് അജയനാണ് ജില്ലാ നോഡൽ ഓഫീസർ നോട്ടീസ് നൽകിയത്. പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം അജയൻ എൽ.ഡി.എഫ് തെരഞ്ഞെടുുപ്പ് കൺവെൻഷനിൽ പങ്കെടുത്തതായും വോട്ട് അഭ്യർത്ഥിച്ചതായും ഫോട്ടോ സഹിതമുള്ള പരാതിയെ തുടർന്നാണ് നടപടി. പ്രാഥമിക പരിശോധനയിൽ പെരുമാറ്റ ചട്ട ലംഘനം നടന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് നോട്ടീസിൽ പറയുന്നു. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.

എന്നാൽ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ധ്യാപകൻ പറയുന്നു.