പാലാ : കരിങ്ങോഴയ്ക്കൽ വീടിനോടും പാലയെന്ന ജൻമനാടിനോടും ജനനായകൻ കെ.എം. മാണി വിട പറഞ്ഞു. നേരത്തെ അറിയിച്ചതിലും 14 മണിക്കൂർ വൈകി, ഇന്നലെ രാവിലെ 7.15 ഓടെയാണ് പാലായിലെ സ്വന്തം വീടായ കരിങ്ങോഴയ്ക്കലിൽ മൃതശരീരം എത്തിക്കാനായത്. നേതാവിനെ ഒരു നോക്കു കാണാൻ ഉറക്കമൊഴിഞ്ഞും നിരവധി പേർ കാത്തു നിന്നിരുന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരെത്തി. എ.കെ.ആന്റണി, മുകൾ വാസനിക്, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, ആർ.ബാലകൃഷ്ണപിള്ള, പി.ജെ.ജോസഫ്, മന്ത്രി തോമസ് ഐസക്, എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ശാന്തിഗിരി ആശ്രമം ഒാർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി, നടൻ മമ്മൂട്ടി, സി.എഫ് തോമസ്, കെ.സി.വേണുഗോപാൽ, എ.പി.അനിൽകുമാർ, എം.പി.വീരേന്ദ്രകുമാർ, മുല്ലപ്പളളി രാമചന്ദ്രൻ, പി.ടി.തോമസ്, കെ.സി.ജോസഫ്, ആന്റോ ആന്റണി, കെ.സുരേന്ദ്രൻ, തോമസ് ചാഴികാടൻ, സ്റ്റീഫൻ ജോർജ്, കെ.വി.തോമസ്, രാജു എബ്രാഹം, സാജു പോൾ, കെ.പി.മോഹനൻ,തമ്പാനൂർ രവി, അനൂപ് ജേക്കബ്, സ്‌കറിയ തോമസ്, ടി.ഒ.എബ്രഹാം, ഷിബു ബേബി ജോൺ, എസ്. ജി.ദേവരാജൻ, വി.ടി.ബൽറാം, പി.സി.തോമസ്, സുരേഷ് കുറുപ്പ്, മോൻസ് ജോസഫ്, ഡോ.സിറിയക് തോമസ്, ഡീൻ കുര്യാക്കോസ്, ഡോ.ബാബു സെബാസ്റ്റ്യൻ തുടങ്ങി ഒട്ടേറെ പേർ അന്തിമോപചാരമർപ്പിച്ചു. അന്ത്യകർമ്മങ്ങൾക്ക് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്ക ബാവ, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് വലിയമറ്റം, മാർ ജേക്കബ് മനത്തോടത്ത്, മാർ ആൻഡ്രൂസ് താഴത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പ്രഥമൻ കാതോലിക്ക ബാവ, മാർ മാത്യു മൂലക്കാട്ട്, മാർ സിൽവസ്റ്റർ പൊന്നുമുത്തൻ, മാർ മാത്യു പുളിക്കൽ, മാർ മാത്യു അറയ്ക്കൽ, മാർ ജോർജ് മഠത്തികണ്ടത്തിൽ, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.