വൈക്കം : കെ.എസ്.ഇ ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ വൈക്കം ഡിവിഷൻ വാർഷിക സമ്മേളനം ഡിവിഷൻ പ്രസിഡന്റ് കുമാരമോഹനൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.ആർ.ശശി, ഡിവിഷൻ സെക്രട്ടറി ചന്ദ്രസേനക്കുറുപ്പ്, കെ.വിജയൻ, സി.ടി.കുര്യാക്കോസ്, ആർ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളെ യോഗത്തിൽ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയ ഭാരവാഹികളായി ആർ.രാജേന്ദ്രൻ (പ്രസിഡന്റ്), എം.ശശിധരൻ നായർ (വൈസ് പ്രസിഡന്റ്), ചന്ദ്രസേനക്കുറുപ്പ് (സെക്രട്ടറി), സി.രാജശേഖരൻ (ജോയിന്റ് സെക്രട്ടറി), സി.ടി.കുര്യാക്കോസ് (ട്രഷറർ), എ.സെയ്ഫുദ്ദീൻ (കേന്ദ്രകമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.