അപേക്ഷ തീയതി നീട്ടി
26ന് നടക്കുന്ന രണ്ടാം വർഷ ബി.ഫാം. സപ്ലിമെന്ററി പരീക്ഷയ്ക്ക് (സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് മാത്രം) പിഴയില്ലാതെ 16 വരെ അപേക്ഷിക്കാം.
അപേക്ഷ തീയതി
നാലാം വർഷ ബി.എസ്‌സി. എം.ആർ.ടി. സപ്ലിമെന്ററി (പ്രോജക്ട് മൂല്യനിർണയം, വൈവാവോസി) പരീക്ഷകൾക്ക് പിഴയില്ലാതെ 22 വരെയും 500 രൂപ പിഴയോടെ 23 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം.
പരീക്ഷ ഫലം
ഒന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (2018 അഡ്മിഷൻ റഗുലർ പുതിയ സ്‌കീം/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
രണ്ടാം സെമസ്റ്റർ ബി.എസ്‌സി (സപ്ലിമെന്ററി) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികൾ തിരിച്ചറിയൽ രേഖകളുമായി 25, 26 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ ഇ.ജെ. 2 സെക്ഷനിൽ (റൂം നമ്പർ 226) എത്തണം.