തലയോലപ്പറമ്പ് : ഇടവട്ടം പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം ഇന്ന് ആരംഭിക്കും. തന്ത്രി മനയത്താറ്റ്മന ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് 5 ന് ആചാര്യവരണം, ഗണപതി പൂജ, സ്ഥല ശുദ്ധി തുടങ്ങിയവ നടക്കം.15 ന് രാവിലെ 5 ന് പ്രായശ്ചിത്ത ഹോമവും കലശവും, ശാന്തി ഹോമവും കലശവും വൈകിട്ട് 5 ന് സ്ഥല ശുദ്ധി, മുളപൂജ. 16 ന് രാവിലെ 5 ന് തത്വ കലശാഭിഷേകം വൈകിട്ട് 5 ന് അധിവാസ ഹോമം. 17 ന് രാവിലെ 5 ന് ബ്രഹ്മകലശാഭിഷേകം വൈകിട്ട് 5ന് ബിംബ ശുദ്ധികലശപൂജ 18 ന് രാവിലെ 5 ന് കുംദേശ കർക്കരി കലശപൂജ വൈകിട്ട് 5 ന് ബിംബ ശുദ്ധികലശാഭിഷേകം, ഹോമം, അധിവാസ പൂജ. 19 ന് രാവിലെ 5 ന് ഗണപതി ഹോമം, നപുംസക ശില പ്രതിഷ്ഠ, പീഠ പ്രതിഷ്ഠ, ചിത്തിര നക്ഷത്രം പകൽ 12.05നും 02.23 നും ഇടെ ബിംബ പ്രതിഷ്ഠ. 20 ന് രാവിലെ 5 ന് അഷ്ടദിക്പാല പ്രതിഷ്ഠ. 21 ന് രാവിലെ 5 ന് അഗ്‌നിജനം തത്വ ഹോമവും കലശവും, പരികലശപൂജ, തൈല കലശപൂജ വൈകിട്ട് 5ന് അധിവാസ ഹോമം 22 ന് രാവിലെ 5 ന് ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി, ആചാര്യ ദക്ഷിണ.പുന:പ്രതിഷ്ഠയോടനുബന്ധിച്ച് 22 വരെ എല്ലാ ദിവസവും ദേവീഭാഗവത പാരായണവും പ്രഭാഷണവും.