utsavam

വൈക്കം : ഇടഉല്ലല ഞെട്ട്യത്തറ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പുണർതം ഉത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യ കാർമ്മികത്വത്തിൽ കലശാഭിഷേകം നടത്തി. തുടർന്ന് നിരവിധി സ്ത്രീകൾ ദേവിക്ക് പൊങ്കാലയിട്ടു. മേൽശാന്തി കൊതവറ ബിനീഷ് സഹകാർമ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് മഹാപ്രസാദമൂട്ട്, പ്രഭാഷണം, ദേശതാലപ്പൊലി, ദീപക്കാഴ്ച, നാടൻപാട്ട് ദൃശ്യകലാസന്ധ്യ, വടക്കുപുറത്ത് ഗുരുതി എന്നിവയുമുണ്ടായിരുന്നു.