വൈക്കം: ഭരണഘടന ശില്പി ഡോ: ബി.ആർ.അംബേദ്ക്കറിന്റെ 128മത് ജയന്തി കെ.പി.എം.എസ് വൈക്കം യൂണിയന്റ നേതൃത്വത്തിൽ ആചരിച്ചു. അംബേദ്ക്കറുടെ ചിത്രം അലങ്കരിച്ചു വച്ച് ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. യൂണിയന്റെ കീഴിലുള്ള ശാഖാ യോഗങ്ങളിലും രാവിലെ പുഷ്പാർച്ചന, മധുരപലഹാര വിതരണം, അനുസ്മരണ ചടങ്ങുകൾ എന്നിവ നടത്തി. യൂണിയന്റെ കീഴിലുള്ള ജയന്തി ആഘോഷം സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ. സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. കെ. രഘുവരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമോഷ് മോഹനൻ, പി.എം.മജീഷ്, കെ.വിദ്യാധരൻ, സനിൽ കുമാർ, ശ്രീദേവി അനിരുദ്ധൻ, കെ.ഹരീഷ്, മോഹനൻ, ഒ.എ.മുരളി, കനക രമണൻ, രമ വിജയൻ ,ശാന്തമ്മ ബാബു എന്നിവർ പ്രസംഗിച്ചു.