വൈക്കം: കിഴക്കുംഞ്ചേരി വടക്കേമുറി 222 ാം നമ്പർ എസ്. എൻ. ഡി. പി.
ശാഖയുടെ നവതി ആഘോഷത്തിന്റെയും ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തിന്റെയും ഭാഗമായി നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി. ശാഖായിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പര്യടനം നടത്തി. അജിത്ത് രാധാകൃഷ്ണൻ ക്യാപ്റ്റനായ വിളംബരജാഥ ശാഖാ സെക്രട്ടറി അജി ആമ്പല്ലൂർ ഫ്‌ളാഗ് ഓഫ് ചെയ്തു.