വൈക്കം : കേരള വിധവ വയോജനക്ഷേമ സംഘം വെച്ചൂർ പഞ്ചായത്ത് സമ്മേളനം അംബികാമാർക്കറ്റിൽ സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. ഇന്ദിര ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഐഡിന്റിറ്റി കാർഡു വിതരണം സംസ്ഥാന ജനറൽ സെക്രട്ടറി ജലജ മണവേലി നിർവഹിച്ചു. സംസ്ഥാന ഭാരവാഹികളായ ലിസമ്മ ചേർത്തല, രാധിക കുറുപ്പന്തറ, പെണ്ണമ്മ ടീച്ചർ, സിദ്ധാർത്ഥ് മണവേലി, നിർമ്മല ദിനകരൻ എന്നിവർ പ്രസംഗിച്ചു.