sureshgopi

ചങ്ങനാശ്ശേരി: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തെ സന്ദർശിച്ചു. പി. സി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.എസ്. ബി കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ സുരേഷ് ഗോപി തുടർന്ന് കാർ മാർഗം ബിഷപ്പ് ഹൗസിൽ എത്തി. നിയോജക മണ്ഡലം ഭാരവാഹികളായ എ. മനോജ്, ബി. ആർ മഞ്ജീഷ്, എൻ. ടി ഷാജി, എം. എസ് വിശ്വനാഥൻ, കെ. എസ് ഓമനക്കുട്ടൻ, സത്യപാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.