kacherikadavu

കോട്ടയം: ടൂറിസം മേഖലയിൽ കോട്ടയത്തിന്റെ മുഖമായി മാറിയേക്കാമായിരുന്ന കച്ചേരിക്കടവ് ടൂറിസം പദ്ധതി നോക്കുകുത്തിയായി മാറുന്നു. സാമൂഹ്യവിരുദ്ധകേന്ദ്രം, കൊതുകുവളർത്തൽ കേന്ദ്രം, മാലിന്യ നിക്ഷേപ കേന്ദ്രം തുടങ്ങി പല പേരുകളിൽ കോടികൾ ചെലവഴിച്ച് മുടക്കിയ ഈ പദ്ധതിയെ വിശേഷിപ്പിക്കാം.

കച്ചേരിക്കടവ് ബോട്ട്‌ജെട്ടിയിൽ പോളയും ചേമ്പും പുല്ലും നിറഞ്ഞു നീരൊഴുക്കു നിലച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പോളയ്ക്കിടയിലും മറ്റും തിങ്ങി നിറഞ്ഞു കിടക്കുകയാണ്. പ്രദേശം ഇപ്പോൾ ഇഴജന്തുക്കളുടെ സുഖവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. ദുർഗന്ധവും കൊതുക് ശല്യവും ഇവിടെ രൂക്ഷമാണ്. പോളയും കളയും തിങ്ങി നിറഞ്ഞിരിക്കുന്ന
ഇവിടെ വൃത്തിയാക്കാനും പ്രയാസമാണ്.

 വഴി വിളക്കുകൾ നോക്കുകുത്തി

രാത്രി വഴിവിളക്കുകൾ തെളിയാത്തതുമൂലം ഇതുവഴിയുളള ഏറെ പ്രയാസപ്പെട്ടാണ് പ്രദേശത്ത് സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വീടുകളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ഇവിടെ ആശ്രയം. ടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധി അലങ്കാര വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയും നോക്കുകുത്തിയായി മാറുന്നു. ബോട്ടിംഗ്, വിശ്രമത്തിനുള്ള സ്ഥലം എന്നിവ പദ്ധതിയുടെ ഭാഗമായി ഇവിടെ വിഭാവനം ചെയ്തിരുന്നെങ്കിലും ഇതുവരെ നടപ്പിലായില്ല. നിർമ്മാണം നടക്കുമ്പോൾ തോട്ടിലെ മാലിന്യം നീക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് കച്ചേരിക്കടവ് ടൂറിസം പദ്ധതി തുറക്കാമായിരുന്നെന്ന് പ്രദേശവാസികൾപറയുന്നു.

 നഗരത്തിലെ പകുതിയിലധികം കെട്ടിടങ്ങളിലെ മാലിന്യം എത്തുന്ന നാല് ഓടകളുടെ സംഗമസ്ഥാനം കൂടിയാണ് കച്ചേരിക്കടവ്. നേരെത്തെ ബോട്ട് സർവീസ് ഉണ്ടായിരുന്നപ്പോർ ഇത്തരത്തിൽ എത്തുന്ന അഴുക്കുകൾ ഒഴുകിപ്പോയിരുന്നു. എന്നാൽ, കോടിമതയിലേക്ക് ബോട്ട് ജെട്ടി മാറിയതോടെ ടോയിലറ്റ് മാലിന്യമടക്കം അടിഞ്ഞുകൂടി