ചങ്ങനാശ്ശേരി: വെരൂർ ഇൻഡസ്ട്രിയൽ നഗർ പുത്തൻപറമ്പിൽ പരേതനായ പി.ജെ ജോസഫിന്റെ ഭാര്യ ആനിയമ്മ ജോസഫ് (73) നിര്യാതയായി. മണിമല നല്ലേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റി (ഖത്തർ), സ്വീറ്റി, പ്രിറ്റി ( ഇരുവരും ഓസ്ട്രേലിയ), പരേതനായ ജോബി. മരുമക്കൾ: വിൻസി (മണലോടിപ്പറമ്പിൽ, ഫാത്തിമാപുരം), മത്തായി (നെല്ലിക്കുന്നേൽ, മുടിയൂർക്കര), രാജേഷ് (വെള്ളപ്ലാംമുറി, പുലിക്കല്ല്). സംസ്ക്കാരം ഇന്ന് 3.30 ന് വെരൂർ സെന്റ് ജോസഫ് പള്ളിയിൽ.