പൊൻകുന്നം: പി.പി.റോഡിൽ നിയന്ത്രണം വിട്ട കാർ സൂചനാബോർഡ് തകർത്ത് വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി. എലിക്കുളം കരിമലക്കുന്ന് ഷാപ്പിലെ മാനേജരായ മടുക്കക്കുന്ന് കൊച്ചുതുണ്ടത്തിൽ മണി(50)യെയാണ് ഇടിച്ചുവീഴ്ത്തിയത്. വിഷുദിനത്തിൽ ഉച്ചകഴിഞ്ഞ് 1.30നായിരുന്നു അപകടം. പരിക്കേറ്റ മണിയെകോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ സൂചനാബോർഡുകൾ തകർത്ത് ഓടയിലേക്ക് മറിഞ്ഞു. ശബരിമല ദർശനം കഴിഞ്ഞ് പോയ നോർത്ത് പറവൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.