പൊൻകുന്നം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിലെ മതിൽ അപകടാവസ്ഥയിൽ. വാഹനങ്ങൾ കടന്നുവരുന്ന കവാടത്തിലെ പ്രധാന കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന നടയോടു ചേർന്നുള്ള മതിലാണ് ഒരു ഭാഗം ഇടിഞ്ഞ് ഏതുനിമിഷവും വീഴാവുന്നവിധം ചെരിഞ്ഞ് നിൽക്കുന്നത്. രോഗികളും അവരുടെ ബന്ധുക്കളും സന്ദശകരുമൊക്കെയായി എപ്പോഴും തിരക്കുള്ള ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. മഴക്കാലമായാൽ മതിൽ ഇടിഞ്ഞുവീഴാനുള്ള സാദ്ധ്യത കൂടുതലാണ്. അപകടാവസ്ഥയിൽ ചെരിഞ്ഞു നിൽക്കുന്ന ശേഷിക്കുന്ന മതിൽകൂടി പൊളിച്ചുകളഞ്ഞ് പുതിയ മതിൽ നിമ്മിക്കണമെന്നാണ് ആവശ്യം.