nda

ചങ്ങനാശേരി : മാവേലിക്കര പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ഇന്നലെ ചങ്ങനാശേരിയിലായിരുന്നു പര്യടനം. വാഴപ്പള്ളി, കുറിച്ചി. മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. പര്യടനത്തിന്റെ ഉദ്ഘാടനം കടമാഞ്ചിറയിൽ എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം നിർവഹിച്ചു. എ. മനോജ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി രാജ്‌മോഹൻ, ഷാജി എം.പണിക്കർ, പി.കെ കൃഷ്ണൻ, പി.ഡി രവീന്ദ്രൻ, ബി.ആർ മഞ്ജീഷ്, പി.ആർ സുരേഷ്, എൻ.ടി ഷാജി, കെ.കെ സുനിൽകുമാർ, പി.സുരേന്ദ്രനാഥ്, പ്രസന്നകുമാരി, കല അജി, ശാന്തി മുരളി, പി. മുരളിധരൻ,വി. വിനയകുമാർ, ശരത് എസ് എന്നിവർ പങ്കെടുത്തു.