ടി വി പുരം: യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ടി വി പുരം പഞ്ചായത്തിലെ വനിതാ പ്രവർത്തക സംഗമം നടത്തി. കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബീനാ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യു.ഡി.എഫ് വനിതാ ചെയർപേഴ്‌സൺ വിജയമ്മ ബാബു, ജീനാ തോമസ്, യു. ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അക്കരപ്പാടം ശശി, കൺവീനർ പോൾസൺ ജോസഫ്, അബ്ദുൾ സലാം റാവുത്തർ, ജയ്‌ജോൺ, ബി.അനിൽകുമാർ, സെബാസ്റ്റ്യൻ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.