കോട്ടയം : എസ്.എൻ.ഡി.പി യോഗം ചെങ്ങളം വടക്ക് ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷിക സമ്മേളനവും,
പ്രാർത്ഥനാ മന്ദിര സമർപ്പണവും ഇന്ന് നടക്കും. രാവിലെ 5 ന് നടതുറക്കൽ. 7.30 ന് ഗുരുദേവകൃതികളുടെ പാരായണം. വൈകിട്ട് 5 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനവും, പ്രാർത്ഥനാ മന്ദിര സമർപ്പണവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. ചെങ്ങളം ശാഖാ സെക്രട്ടറി എം.എം റെജിമോൻ ആമുഖ പ്രഭാഷണം നടത്തും. കുറിച്ചി അദ്വൈതാശ്രമത്തിലെ സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും.

കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ ട്രസ്റ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എ.ജി തങ്കപ്പൻ അനുമോദനം നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി ചികിത്സാ സഹായനിധി കൈമാറും. കുമരകം എം.എൻ ഗോപാലൻ തന്ത്രി പ്രതിഷ്ഠാ വാർഷിക സന്ദേശം നൽകും. വൈകിട്ട് ആറരയ്‌ക്ക് ദീപാരാധന, നെയ്‌വിളക്ക്, ദീപക്കാഴ്‌ച, ഗുരുപുഷ്‌പാഞ്ജലി, സമൂഹപ്രാർത്ഥന എന്നിവ നടക്കും.

നാളെ പുലർച്ചെ 5 ന് നടതുറക്കൽ, 7 ന് ഗുരുദേവകൃതികളുടെ ആലാപനം, 7.30 ന് നിറപറ ഘോഷയാത്ര, വൈകിട്ട് 6.30 ന് ദീപാരാധന, ദീപക്കാഴ്‌ച, 7 ന് ഗുരുപുഷ്‌പാഞ്ജലി, സമൂഹപ്രാർത്ഥന, പ്രാർത്ഥനാ മന്ദിര ഹാളിൽ വൈകിട്ട് 7 ന് ഗുരുദേവകൃതികളുടെ ആലാപനം. 7.15 ന് ചേരുന്ന സമ്മേളനം ശാഖാ സെക്രട്ടറി എം.എം റെജിമോൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ അഡ്വ.രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. 20 ന് വൈകിട്ട് 7 ന് ചേരുന്ന സമ്മേളനം യൂണിയൻ കമ്മിറ്റി അംഗം ബി.എസ് സമീർ ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് പ്രസിഡന്റ് സി.ജെ സതീഷ് അദ്ധ്യക്ഷത വഹിക്കും. വള്ളിക്കുന്നം രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. 21 ന് വൈകിട്ട് 6.30 ന് കൊടിയിറക്ക്. തുടർന്ന് മഹാപ്രസാദമൂട്ട്.