പൊൻകുന്നം : പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുയുവജനസംഘടനകൾ സംയുക്തമായി ബൈക്ക് റാലി സംഘടിപ്പിച്ചു. പള്ളിക്കത്തോട്ടിൽ നിന്ന് തുടങ്ങിയ റാലി എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി പ്രൊഫ.ആർ.നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങൂർ, ചാമംപതാൽ, തെക്കേത്തുകവല, പൊൻകുന്നം വഴി കാഞ്ഞിരപ്പള്ളിയിൽ റാലി സമാപിച്ചു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബി.ഗൗതം, ബി.ആർ.അൻഷാദ്, അജാസ് റഷീദ്, എം.പി.രാഗേഷ്, അജിത് വാഴൂർ, അഫ്‌സൽ മീത്തിൽ എന്നിവർ നേതൃത്വം നൽകി.
പൊന്തൻപുഴയിൽ നിന്ന് തുടങ്ങിയ മറ്റൊരു റാലി എൽ.ഡി.എഫ് മണ്ഡലം പ്രസിഡന്റ് എം.എ.ഷാജി ഉദ്ഘാടനം ചെയ്തു. മണിമല, കങ്ങഴ, നെടുംകുന്നം വഴി കറുകച്ചാലിൽ സമാപിച്ചു. കറുകച്ചാലിൽ സമാപനം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ ജോ.സെക്രട്ടറി പ്രശാന്ത് ജി.കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബി.സുരേഷ് കുമാർ, റംഷാദ് റഹ്മാൻ, പി.പ്രജിത്ത്, അക്ബർ ഷാ, ബി.സതീഷ് കുമാർ, ബി.അരുൺ എന്നിവർ നേതൃത്വം നൽകി.