വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കീഴൂട്ട് ദേവസ്വമായ കാലാക്കൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം നടത്തി.
പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉപദേവതമാർക്ക് കലശാഭിഷേകം നടന്നു. കണ്ണൻ ബാലചന്ദ്രൻ നമ്പൂതിരി, പ്രേംജിത്ത് ശാന്തി എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി.കെ. വിജയകുമാർ, സെക്രട്ടറി വി.എസ്. അജിത് കുമാർ, ബിജു കുമാർ, ലൈലാ ബാലകൃഷ്ണൻ, സുഷമ, ഗോവിന്ദൻ, സുധാകരൻ, ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.