sndp

വൈക്കം: പട്ടശ്ശേരി ശ്രീഘണ്ഠാകർണ്ണ ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം ടി.എസ്. ബാബു തെക്കേടത്ത് നിർവഹിച്ചു. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം പാലകുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും യജ്ഞവേദിയിലേക്ക് എഴുന്നള്ളിച്ചു. യജ്ഞാചാര്യൻ ബേബി അക്കരപ്പാടം മാഹാത്മ്യ പ്രഭാഷണം നടത്തി. ഷിബു കൊച്ചിരോഴത്ത് വിഗ്രഹ സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി പെരുമ്പളം കെ.എസ്. കാർത്തികേയൻ പ്രതിഷ്ഠാ ചടങ്ങ് നടത്തി. പൊന്നപ്പൻ മൂശാറയിൽ ഭാഗവത സമർപ്പണം നടത്തി. പ്രസിഡന്റ് പി. ഉണ്ണി പുത്തൻതറ, സെക്രട്ടറി ലാലുമോൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ഡി. ഷൈമോൻ, ശശി വിരുത്തി, ഉത്തമൻ കളത്തിപ്പറമ്പ്, സുലോചന രാജു, സുമേഷ് ശാന്തി എന്നിവർ നേതൃത്വം നൽകി.