sndp

മോനിപ്പള്ളി : എസ്.എൻ.ഡി.പി യോഗം 407 -ാം നമ്പർ മോനിപ്പള്ളി ശാഖയിലെ ചീങ്കല്ലേൽ ഡോ.പല്പു സ്‌മാരക കുടുംബയൂണിറ്റിന്റെയും ഗുരുവന്ദനം പുരുഷ സ്വയംസഹായ സംഘത്തിന്റെയും, കുമാരനാശാൻ സ്‌മാരക വനിതാ സംഘത്തിന്റെയും വാർഷികം ശാഖാ പ്രസിഡന്റ് സുജ തങ്കച്ചൻ ഉദ്ഘാടനം ചെയ്‌തു. ശാഖാ സെക്രട്ടറി കെ.എം സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിനു വിജയൻ തകിടിയേൽ, കൺവീനർ ഉഷാമോഹൻ, യൂണിയൻ കമ്മിറ്റിയംഗം രാജൻ കപ്പിലാംകൂട്ടം, ചെയർമാൻ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി തങ്കപ്പൻ തോട്ടുങ്കൽ (ചെയർമാൻ), ഉഷ മോഹൻ (കൺവീനർ), ഷാജി മുതുകുളം, സുമതി വിജയൻ, സരസമ്മ, ഉഷരാജൻ, ഗീത വിനോദ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് ദേവീ നന്ദന, നിധിൻ, ശ്രീലക്ഷ്‌മി എന്നിവരുടെ കലാപരിപാടികളും നടന്നു.