വൈക്കം: എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ വാസവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തലയാഴം പഞ്ചായത്ത് ജംഗ്ഷനിൽ ചേർന്ന സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. പി.എസ്. പുഷ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, സി.കെ. ആശ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി കെ. അരുണൻ, എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി. സുഗതൻ, കെ. കുഞ്ഞപ്പൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ഉഷാകുമാരി, ഇ.കെ. ശശി തുടങ്ങിയവർ സംസാരിച്ചു.