ചങ്ങനാശേരി : അഴിമതിയും ജനവിരുദ്ധ നയങ്ങളും നടപ്പിലാക്കുന്ന കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒരേനാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഹൗസിംഗ് ബോർഡ് ചെയർമാനും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ പി.പ്രസാദ് പറഞ്ഞു. ചിറ്റയം ഗോപകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തുരുത്തി പുന്നമൂട് ജംഗ്ഷനു സമീപം കൂടിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുകുമാരൻ നെല്ലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് , എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി മാത്യു, സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.എൻ രാജപ്പൻ , സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.കെ. മാധവൻപിള്ള , അനിതാ സാബു , മനോജ് ജോസഫ്, എം.എൻ.മുരളീധരൻ നായർ, എം.നാരായണൻ നായർ എന്നിവർ പങ്കെടുത്തു.