തൃക്കൊടിത്താനം: തൃക്കൊടിത്താനം വിശ്വഗുരു പുരുഷ സ്വയംസഹായ സംഘത്തിന്റെ നാലാമത് വാർഷികവും കുടുംബസംഗവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തൃക്കൊടിത്താനം 59-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. ശാഖാ യോഗം സെക്രട്ടറി കെ.എസ് ഷാജി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എ.ജി ഷാജി അദ്ധ്യക്ഷത വഹിക്കും. കൺവീനർ ആർ.മോഹൻദാസ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് അനീഷ് പൂവത്തിങ്കൽ, സംഘാംഗം എൻ. പൊന്നപ്പൻ, രക്ഷാധികാരി രതീഷ് സോമൻ, സംഘാഗം പി.കെ മനോഹരൻ, കുടുംബയൂണിറ്റ് പ്രസിഡന്റ് ലതാ സജീവ്, സംഘാഗം കെ.കെ ചെല്ലപ്പൻ, സെക്രട്ടറി അനിത മംഗളൻ, സംഘാംഗം കെ.ജി തങ്കച്ചൻ കക്കാട്ട്, സംഘാംഗം സി.കെ രാജു എന്നിവർ പങ്കെടുക്കും. കേരളത്തിലെ ഏറ്റവും മികച്ച അംഗൻവാടി ഹെൽപ്പർക്കുള്ല സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ച 3237-ാം നമ്പർ വെള്ളാപ്പള്ളി എസ്.എൻ.ഡി.പി യോഗം ശാഖാ അംഗമായ ബിജി ബാബുവിനെ മാവേലിമറ്റം വിശ്വഗുരു പുരുഷസ്വയംസഹായ സംഘം മൊമന്റൊയും ക്യാഷ് അവാർഡും നല്കി യോഗത്തിൽ ആദരിക്കും. തുടർന്ന് ദേവിക ജയേഷ് കുമരംപ്പറമ്പിൽ, ദർശന ജയേഷ്, ശ്രീനന്ദ അനൂപ് എന്നിവർ ചേർന്ന് മഹാരാഷ്ട്ര, ഗുജറാത്തി ഫോം ബംഗാര, ഗർബ ഡാൻസ് അവതരിപ്പിക്കും. കോർഡിനേറ്റർ കെ.ആർ തങ്കപ്പൻ സ്വാഗതവും ജോയിൻ് കൺവീനർ കെ. കക്കാട്ട് പ്രസാദ് നന്ദിയും പറയും.