ളായിക്കാട്: ചങ്ങനാശേരി എസ്.എൻ.ഡി.പി യൂണിയനിലെ ശാഖായോഗം 2805-ാം നമ്പർ ളായിക്കാട് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ ആറാമത് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികോത്സവം നാളെ നടക്കും. രാവിലെ 5ന് നടതുറക്കൽ, നിർമ്മാല്യ ദർശനം, അഭിഷേകം, 5.30ന് ഉഷപൂജ, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 9ന് പഞ്ചവിംശതി കലശപൂജ, 10.30ന് സർപ്പത്തിന് വിശേഷാൽ പൂജകൾ, 11.30ന് നടയടപ്പ്, 12.30ന് മഹാപ്രസാദമൂട്ട്.
ഉച്ചകഴിഞ്ഞ് പ്രശ്‌നോത്തരി, ഗുരുദേവകൃതികളുടെ പാരായണം, കുട്ടികളുടെ കലാമത്സരങ്ങൾ. സബ്ജൂനിയർ വിഭാഗത്തിന് ഗുരുദേവൻ, ജൂനിയർ-സീനിയർ വിഭാഗത്തിന് ഗുരുവിന്റെ സന്ദേശങ്ങൾ, ഗുരുവിന്റെ ക്ഷേത്രപ്രതിഷ്‌ഠകൾ എന്നീ വിഷയങ്ങളിൽ പ്രസംഗമത്സരം നടക്കും.
4ന് ബാലജനയോഗ സമ്മേളനം ചങ്ങനാശേരി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ജി ശശി അദ്ധ്യക്ഷത വഹിക്കും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ എൻ. നടേശൻ മുഖ്യപ്രസംഗം നടത്തും. തുടർന്ന് ബാലജനഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. വനിതാസംഘം,യൂത്ത്മൂവ്‌മെന്റ്, കുമാരി സംഘം ബാലജനയോഗം ഭാരവാഹികൾ ആശംസകൾ അർപ്പിക്കും. ശാഖാ വൈസ് പ്രസിഡന്റ് കെ.ജെ രാജീവ് സമ്മാനദാനം നിർവഹിക്കും. ശാഖാ സെക്രട്ടറി കെ.കെ സന്തോഷ്‌കുമാർ സ്വാഗതവും ശാഖാ കമ്മിറ്റി അംഗം കെ.ഡി രാജി നന്ദിയും പറയും. വൈകിട്ട് 5ന് നടതുറപ്പ്, 5.30ന് സർവൈശ്വര്യപൂജ, 6ന് ദീപാരാധന, ദീപക്കാഴ്ച്ച, സമൂഹപ്രാർത്ഥന.