പാമ്പാടി: എസ്.എൻ.ഡി.പി യോഗം 265ാം നമ്പർ പാമ്പാടി ശാഖയുടെ നേതൃത്വത്തിൽ നടക്കുന്ന 16ാമത് ശ്രീനാരായണ സന്ദേശ സംഗമം 24 മുതൽ 28 വരെ ശിവദർശന മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. 24ന് ആറിന് നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി.എൻ. ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. 'ഗുരുദേവകൃതികളും രോഗശാന്തിയും' എന്ന വിഷയത്തിൽ സാബു ശാന്തി മുഖ്യപ്രഭാഷണം നടത്തും. ശാഖ സെക്രട്ടറി കെ. എൻ. ഷാജിമോൻ, സരസമ്മ ശശിധരൻ, വി.എം. ബൈജു, ബിന്ദു ഷാജി തുടങ്ങിയവർ പ്രസംഗിക്കും. 25ന് നടക്കുന്ന സമ്മേളനം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്യും. ശിവദർശന ദേവസ്വം പ്രസിഡന്റ് അഡ്വ പ്രകാശ് പാമ്പാടി അദ്ധ്യക്ഷത വഹിക്കും. 'അഷ്ടാംഗ മാർഗം ജീവിത വിജയത്തിൽ' എന്ന വിഷയത്തിൽ സ്വാമി ബോധീതീർത്ഥ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ വനിതാസംഘം കൗൺസിലർ ഓമന തുളസിദാസ്, അനീഷ് തമ്പി, നിബു ഇ.വി, ദിലീപ് പാറയ്ക്കൽ, അനീഷ് പി.എസ് എന്നിവർ സംസാരിക്കും. 26ന് നടക്കുന്ന സമ്മേളനം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ കെ.എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്യും. ശാഖ വൈസ് പ്രസിഡന്റ സുജിത് കെ.എസ് അദ്ധ്യക്ഷത വഹിക്കും. 'ശ്രീനാരായണ ധർമത്തിൽ അധിഷ്ഠിതമായ കുടുംബം' എന്ന വിഷയത്തിൽ വനിതാസംഘം കേന്ദ്രസമിതി അംഗം ഷൈലജ രവീന്ദ്രൻ മുഖ്യപ്രസംഗം നടത്തും. ബിന്ദു റജികുട്ടൻ, ലളിതാരവി , അജിമോൻ കെ.കെ, ഷിനിജ ബൈജു തുടങ്ങിയവർ സംസാരിക്കും. 27ന് നടക്കുന്ന സമ്മേളനത്തിൽ വൈദിക സമിതി ജില്ലാ സെക്രട്ടറി വിഷ്ണു നാരായണൻ ശാന്തി മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ കമ്മിറ്റി അംഗം പി. ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. സുജിത് കെ.എസ്, പ്രസാദ് കൂരോപ്പട ,വിശ്വംഭരൻ കെ.ആർ, കെ.എസ്. ജയൻ എന്നിവർ സംസാരിക്കും. 28ന് നടക്കുന്ന സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്യും. 'ബ്രഹ്മസ്വരൂപനായ മഹാഗുരു' എന്ന വിഷയത്തിൽ വിജയ് ലാൽ നെടുംകണ്ടം മുഖ്യപ്രഭാഷണം നടത്തും. ശാഖ പ്രസിഡന്റ് പി.എൻ. ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. കെ.എൻ. ഷാജിമോൻ, സലിമോൻ കൈലാസം ,ഐശ്വര്യ റജികുട്ടൻ, പി. ഹരികുമാർ എന്നിവർ സംസാരിക്കും.