rain

കുറവിലങ്ങാട് : കനത്ത വേനൽമഴയിലും കാറ്റിലും കുറവിലങ്ങാടും പരിസര പ്രദേശങ്ങളിലും വ്യാപക കൃഷിനാശം. നസ്രത്തുഹിൽ, വയലാ, കുടുക്കമറ്റം എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. കുര്യം പാറയ്ക്കൽ ജോസഫിന്റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. പള്ളിയമ്പ് പുന്നക്കുഴി ജോയിയുടെ കൃഷിയിടത്തിലെ വിളവെടുക്കാൻ പാകമായ ‌ വാഴകൾ നശിച്ചു. കുറവിലങ്ങാട് സെക്ഷൻ ഒാഫീസിന് കീഴിൽ വൈദ്യുതി കമ്പികളിൽ മരം വീണ് വൈദ്യുതി ഭാഗികമായി നിലച്ചു.