പാലാ : തിരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കി 21 ന് പാലാ കുരിശുപള്ളികവലയിൽ പ്രാർത്ഥനാസംഗമം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പ്രൊഫ.സതീഷ് ചൊള്ളാനിയും കൺവീനർ ഫിലിപ്പ് കുഴികുളവും അറിയിച്ചു. കെ.എം മാണിയോടുള്ള ആദരസൂചകമായാണ് ആർഭാടങ്ങൾ ഒഴിവാക്കിയുള്ള പ്രചാരണ സമാപനം. ഈസ്റ്റർ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതലാണ് പ്രാർത്ഥനാസംഗമം.