പൊൻകുന്നം: 20 മണ്ഡലങ്ങളിലും യു.ഡി.എഫ്.സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് വിശ്വകർമസംഘടനകളുടെ ഏകോപനസമിതി. ഭാരവാഹികൾ അറിയിച്ചു.പരമ്പരാഗത തൊഴിൽ പ്രഖ്യാപനം, വിശ്വകർമ പെൻഷൻ, വിശ്വകർമദിനത്തിലെ നിയന്ത്രിത അവധി, ഉന്നത വിദ്യാഭ്യാസ രംഗത്ത് രണ്ടുശതമാനം സംവരണം, വിശ്വകർമ കമ്മിഷൻ തുടങ്ങിയവയൊക്കെ പ്രഖ്യാപിച്ചത് യു.ഡി.എഫ്.സർക്കാരാണെന്ന് വിശ്വകർമസർവീസ് സൊസൈറ്റി പ്രസിഡന്റ് ടി.യു.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി എം.പി.രാധാകൃഷ്ണൻ, കേരള വിശ്വകർമ സഭ വർക്കിംഗ് പ്രസിഡന്റ് കെ.കെ.ഹരി, ജനറൽ സെക്രട്ടറി എ.കെ.വിജയനാഥ്, അഖില കേരള വിശ്വകർമ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പ്രസന്നകുമാർ, സെക്രട്ടറി കെ.കെ.ചന്ദ്രൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.