road

കുറവിലങ്ങാട് : വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. സ്‌കൂളുകൾ, പൊതുസ്ഥലങ്ങൾ, മെയിൻ റോഡ് തുടങ്ങിയ ഇടങ്ങളിൽ നിരവധി പോസ്റ്റുകളാണ് ഇത്തരത്തിൽ സ്ഥിതി ചെയ്യുന്നത്. ചാഞ്ഞും ചെരിഞ്ഞും നിൽക്കുന്ന ഈ പോസ്റ്റുകൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണി ഉയർത്തുകയാണ്. ഭൂരിഭാഗവും കാലപ്പഴക്കത്താലും, വാഹനങ്ങൾ ഇടിച്ചും തകർന്നവയാണ്. ചാഞ്ഞു നിൽക്കുന്ന പോസ്റ്റുകൾ മരക്കഷണം വച്ചാണ് താങ്ങി നിറുത്തിയിരിക്കുന്നത്. മഴക്കാലത്തിന് മുന്നോടിയായി അപകടാവസ്ഥയിലുള്ള പോസ്റ്റുകൾ നീക്കി പുതിയവ സ്ഥാപിക്കണമെന്നാണാവശ്യം.