പാലാ : എസ്.എൻ.ഡി.പി യോഗം 3385 -ാം നമ്പർ തെക്കുംമുറി ശാഖയിലെ പ്രതിഷ്‌ഠാ വാർഷിക മഹോത്സവം 23, 24 തീയതികളിൽ നടക്കും. 23 ന് രാവിലെ 6 ന് ഗണപതിഹോമം, ശാന്തിഹവനം. 6.30 ന് ഗുരുപൂജ, 8 ന് ഗുരുദേവകൃതികളുടെ പാരായണം. 6.45 ന് ആചാര്യവരണം. 7ന് തിരുവാതിരകളി. 7.30 ന് കുട്ടികളുടെ കലാപരിപാടികൾ. 24 ന് പുലർച്ചെ ആറിന് ശാന്തിഹവനം, ഗുരുപൂജ.. 8 ന് ഗുരുദേവതകൃതികളുടെ പാരായണം. 9.45 ന് കലശം, കലശാഭിഷേകം, മഹാഗുരുപൂജ. 11 ന് ശിവഗിരിമഠം ധർമ്മസംഘം ട്രസ്റ്റ് അംഗവും കുന്നിൻപാറ ക്ഷേത്രം സെക്രട്ടറിയുമായ ബോധിതീർത്ഥസ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. ശിവഗിരി തീർത്ഥാടന പദയാത്രയിൽ പങ്കെടുത്ത റോയി ആര്യപ്പാട്ടിനെയും, ഏറ്റവും മികച്ച കുടുംബയൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട ഗുരുകൃപാ കുടുംബയൂണിറ്റ് ആക്കക്കുന്നിന്റെ ഭാരവാഹികളെയും ചടങ്ങിൽ ആദരിക്കും. 12.30 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര. 6.30 ന് വിശേഷാൽ ദീപാരാധന. രാത്രി 8 മുതൽ ഓട്ടൻതുള്ളൽ