വൈക്കം: കഴിഞ്ഞ ദിവസം വൈക്കത്ത് അപ്രതീക്ഷിത വേനൽമഴക്കൊപ്പം എത്തിയ ചുഴലിക്കാറ്റ് തലയാഴം, ടി വി പുരം പഞ്ചായത്തുകളിൽ കനത്ത നാശമാണ് വിതച്ചത്. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മരങ്ങൾ കൂട്ടത്തോടെ വൈദ്യുത ലൈനിലേക്ക് കടപുഴകി വീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടത് ഇന്നലെയും പൂർണ്ണമായി പുന:സ്ഥാപിക്കാനായില്ല. പ്രളയത്തിൽ മുങ്ങിപ്പോയ തലയാഴത്തും ടി വി പുരത്തും ഉണ്ടായ പ്രകൃതക്ഷോഭം കാർഷിക മേഖലയിലും വലിയ തിരിച്ചടിയായി.
വൈക്കം തലയാഴം തോട്ടകംകറുകത്തട്ട് പുളിന്തറ വനോദ് ,രവീന്ദ്രൻ പുന്നത്തറ, വാസുദേവൻ കറുകത്തട്ട്, പനച്ചിതുരുത്ത് വിജി, സജി സബിൻനിവാസ് ,ബിനു കോണിത്തറ, കറുകത്തട്ട് ശിവദാസ്, മോഹനൻ തോട്ടുവേലിത്തറ, കറുകത്തട്ട് തൈക്കൂട്ടത്തിൽ സനീഷ്, ചാലിത്തറ അച്യുതൻ, കോച്ചാമുറി സദാശിവൻ, പുത്തൻതറ അപ്പുക്കുട്ടൻ, പുത്തൻതറ രഘുപതി, പുത്തൻതറ ദേവകി, സുനില സുനിലാലയം, വാഴേകാട് തയ്യിൽ പുത്തൻപുരയിൽ ജിജമോൻ, പനച്ചിതുരുത്തി ഷിജി, കോച്ചാമുറി സുഹാസിനി, പുത്തൻതറ അപ്പു, വാഴക്കാട് ഓമന, ഭാസ്‌കരൻ പുത്തൽ പുര, രമേശൻ കിഴക്കേനികർത്തിൽ, ബിജുകുറുകത്തറ, പുത്തൻപുര ഉദയഭാസ്‌കർ ,തോട്ടകം മുപ്പതിൽ സോമൻനികർത്തിൽ, കുപ്പേടിക്കാവ് ക്ഷേത്രത്തിനു സമീപം കുറ്റിക്കാട്ടിൽ സുമ തുടങ്ങി നിരവധി പേരുടെ വീടുകൾക്ക് സാരമായ കേടുപാടുണ്ടായി.ഇതിൽ ഭൂരിഭാഗം വീടുകളും താമസയോഗ്യമല്ലാതായതിനെ തുടർന്ന് പുനർനിർമ്മക്കേണ്ട സ്ഥിതിയിലാണ്. മിക്ക വീടുകളും നിർദ്ധന തൊഴിലാളികളുടേതായതിനാൽ വീടു താമസ യോഗ്യമാക്കാൻ ഇവർക്കാർക്കും ശേഷിയില്ല.തലയാഴത്തും ടി വി പുരത്തും വ്യാപകമായി വാഴ, കപ്പ, പച്ചക്കറി, പ്ലാവ്, മാവ്, ഫലവൃക്ഷങ്ങളും കാറ്റിൽ നശിച്ചതും കുടുംബങ്ങൾക്ക്കനത്തപ്രഹരമായി.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വില്ലേജ്, റവന്യൂ അധികൃതർ എത്താത്തതിനാൽ നാശനഷ്ടങ്ങൾ വിലയിരുത്താനായി കഴിഞ്ഞിട്ടില്ല.