അപേക്ഷ തീയതി
ഒന്നും രണ്ടും സെമസ്റ്റർ ബി.പി.എഡ്. (2014-2015 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ മേയ് 6 വരെയും 500 രൂപ പിഴയോടെ 7 വരെയും 1000 രൂപ സൂപ്പർഫൈനോടെ 9വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ സി.വി. ക്യാമ്പ് ഫീസായി 200 രൂപ പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. epay.mgu.ac.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അടയ്‌ക്കേണ്ടത്.
പി.എച്ച്.ഡി എൻട്രൻസ് പരീക്ഷ
പി.എച്ച്.ഡി. എൻട്രൻസ് പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം phd.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. എസ്.സി./എസ്.ടി./ഒ.ബി.സി. (നോൺ ക്രീമിലയർ)/ഭിന്നശേഷിക്കാർ എന്നിവർക്ക് ബിരുദാനന്തര ബിരുദ പരീക്ഷയിൽ 45 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് (ഗ്രേസ് മാർക്ക് കൂടാതെ) ഉണ്ടെങ്കിൽ അപേക്ഷിക്കാം.
'പ്രണയോപനിഷത്" ആരോപണം തെറ്റ്
ബി.എ. ഒന്നാം സെമസ്റ്റർ (മോഡൽ 2) കോമൺ കോഴ്‌സിലെ മലയാളം കഥാപരിചയം എന്ന പുസ്തകത്തിലെ വി.ജെ. ജെയിംസിന്റെ 'പ്രണയോപനിഷത്" എന്ന കഥ 2018ൽ പിൻവലിച്ചിട്ടുള്ളതാണെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. പാഠപുസ്തകവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.