sndp-thalyolaparambu

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 569ാം ഇടവട്ടം ശാഖയിലെ വനിതാ സംഘം വാർഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. ശാഖാ അങ്കണത്തിൽ നടന്ന വാർഷിക പൊതുയോഗം ശാഖ പ്രസിഡന്റ് എം. എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം വൈക്കം യൂണിയൻ പ്രസിഡന്റ് ഷീജ സാബു അദ്ധ്യക്ഷത വഹിച്ചു.ശാഖ വനിതാ സംഘം സെക്രട്ടറി ചന്ദ്രിക മുരളീധരൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖ വൈസ് പ്രസിഡന്റ് ഭദ്രൻ കാർത്തിക, സെക്രട്ടറി എസ്. ബിജു ശാഖാ കമ്മിറ്റി അംഗങ്ങളായ പ്രഭാവതി ബാഹുലേയൻ, ശാരി മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.ശാഖ വനിതാ സംഘം പ്രസിഡന്റ് ബി. ലീലാമണി ടീച്ചർ സ്വാഗതവും വൈസ് പ്രസിഡന്റ് നീന അഖിൽ നന്ദിയും പറഞ്ഞു.