കോട്ടയം: മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് നാളെ വൈകിട്ട് ആറിന് ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെയും, ഹരികുമാർ കെ.വിഷ്‌ണു നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. കൊടിയേറ്റ് ദിവസമായ നാളെ രാവിലെ എട്ടിന് ആചാര്യവരണം, 11ന് അലങ്കാരപൂജ, വൈകിട്ട് 4ന് തോറ്റംപാട്ട്. കൺവൻഷൻ പന്തലിൽ വൈകിട്ട് ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി നിത്യാനന്ദ അഗിഡ നിർവഹിക്കും. തുട‌ർന്ന് ഡാൻസും, തിരുവാതിരയും അരങ്ങേറും. 23ന് രാവിലെ എട്ടരയ്ക്ക് ശ്രീഭൂതബലി, 11ന് അലങ്കാരപൂജ, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്‌ച. കൺവൻഷൻ പന്തലിൽ വൈകിട്ട് ആറിന് ഡാൻസ്, 7.30 മുതൽ തിരുവാതിര, ഡാൻസ്, രാത്രി 8.30 മുതൽ ഓൾഡ് ഈസ് ഗോൾസ് പഴയ ഭക്തിഗാനങ്ങൾ കോർത്തിണക്കി ഗാനസന്ധ്യ. 24ന് രാവിലെ 8.30ന് ശ്രീഭൂതബലി, 11ന് അലങ്കാരപൂജ. 25ന് പുലർച്ചെ നാലിന് ത്രയകുംഭം നിറയ്‌ക്കൽ. 5.30ന് ത്രയകുംഭാഭിഷേകം, 8.30ന് ശ്രീഭൂതബലി, 11ന് അലങ്കാര പൂജ, 12.30ന് പത്താമുദയസദ്യ. ഉച്ചയ്‌ക്ക് മൂന്നിന് മണിപ്പുഴ ദേവസ്വം പാട്ടമ്പലത്തിൽ കുംഭകുടം നിറ. 3.30ന് കുംഭകുട ഘോഷയാത്ര. വൈകിട്ട് ആറിന് ചെണ്ടുകളുടെ മത്സരയാട്ടം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്‌ച, 26ന് രാവിലെ ഏഴിന് മുട്ടിറക്കൽ, വൈകിട്ട് ആറിന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്‌ച. 27ന് വിവിധ ക്ഷേത്ര ചടങ്ങുകൾ. 28ന് വൈകിട്ട് അഞ്ചിന് കാഴ്‌ചശീവേലി എഴുന്നെള്ളിപ്പ്, 5.30ന് കാഴ്‌ച ശീവേലി ദീപക്കാഴ്‌ച. വൈകിട്ട് എട്ടിന് സാംസ്‌കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡൻ്റ് പി.കെ സാബു പൂന്താനം അദ്ധ്യക്ഷത വഹിക്കും. രാത്രി 12ന് പള്ളിവേട്ട, പള്ളിനായാട്ട് എഴുന്നെള്ളിപ്പ്. ആറാട്ട് ദിവസമായ 29ന് രാവിലെ 10ന് ഭജന, 11.30ന് മഹാരംഗപൂജ, 12.30ന് ആറാട്ട് സദ്യ, മൂന്നിന് ആറാട്ട് പുറപ്പാട്. ആറാട്ട് കടവിൽ നിന്നും വൈകിട്ട് ഏഴിന് ആറാട്ട് ഘോഷയാത്ര. രാത്രി 11ന് ദിവാൻകവലയിൽ ആറാട്ട് വരവേൽപ്പ്. തുടർന്ന് ക്ഷേത്രത്തിൽ ദീപക്കാഴ്‌ച. 25 കലശം, ശ്രീഭൂതബലി, കൊടിയിറക്ക്.