വൈക്കം: എസ്. എൻ. ഡി. പി. യോഗം വൈക്കം യൂണിയന്റെയും വാഴേകാട് ശാഖായോഗത്തിന്റെയും ഗുരുകുലം പുരുഷ സ്വയം സഹായസംഘത്തിന്റെയും നേതൃത്വത്തിൽ ശ്രീനാരായണ ഗംഗാമൃതം 2019 ന്റെ ഭാഗമായി ശ്രീനാരായണ ധർമ്മ പഠന ശിബിരവും മഹാഗുരുപൂജയും തുടങ്ങി.
യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. കെ. പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ പി. പി. സന്തോഷ്, പി. എം. വിജയൻ, എൻ. വി. രാജൻ, ബിനോയി, വി. കെ. രാജു, എം. പി. ധർമ്മജൻ, കെ. ടി. ഷിജി എന്നിവർ പ്രസംഗിച്ചു. ജനമൈത്രി പൊലീസ് പരിശീലകൻ കെ. പി. അജേഷ്, 'അമ്മ നല്ല സുഹൃത്ത്' എന്ന വിഷയത്തിൽ ക്ലാസെടുത്തു.