nss

വൈക്കം: കുടവെച്ചൂർ 946 ാം എൻ. എസ്. എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ദശദിന പരിശീലന പരിപാടി തുടങ്ങി.ആദ്ധ്യാത്മിക ക്ലാസ്, മോട്ടിവേഷൻ ക്ലാസ്, യോഗ, ക്വിസ്, പ്രസംഗ പരിശീലനം, വിനോദയാത്ര എന്നീ വിഷയങ്ങളെ ആസ്പതമാക്കിയാണ് പരിശീലന കളരി നടത്തുന്നത്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. സി. ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എൻ. ജി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മോഹൻദാസ്, ട്രഷറർ ഇ. ഡി. ജയൻ നായർ, രാജു ശ്യാംഭവൻ, രനീഷ് വെട്ടിക്കാപ്പള്ളിൽ, രവീന്ദ്രൻ നായർ, വനിതാ സമാജം പ്രസിഡന്റ് സുമതി എന്നിവർ പ്രസംഗിച്ചു.