mg-university
MG university

അപേക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എ സിറിയക് (2018 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴയില്ലാതെ 24 വരെയും 500 രൂപ പിഴയോടെ 26 വരെയും 1000 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്‌നോളജി(2016 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 24 ന് ആരംഭിക്കും.

പരീക്ഷ തീയതി

നാലാംസെമസ്റ്റർ സി.ബി.സി.എസ്. ബിരുദം(2017 അഡ്മിഷൻ റഗുലർ), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2017 അഡ്മിഷൻ റഗുലർ, 2017ന് മുമ്പുള്ള അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ മേയ് ആറിന് ആരംഭിക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ (ഫൈനൽ) മാസ്റ്റർ ഒഫ് സയൻസ്/മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മേയ് ആറുവരെ അപേക്ഷിക്കാം.