വൈക്കം : പടിഞ്ഞാറ്റുംചേരിമേൽ നീണ്ടൂർമന ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവീകരണത്തിന്റെ ഭാഗമായി നിർമിച്ച ക്ഷേത്രസമർപ്പണവും പുനഃപ്രതിഷ്ഠയും ഇന്നലെ രാവിലെ തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.
മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി, നീണ്ടൂർമന നാരായണൻ നമ്പൂതിരി, ബിനു.ഡി. നമ്പൂതിരി എന്നിവരും കാർമ്മികരായിരുന്നു.