വൈക്കം : കൊച്ചാലും ചുവട് ഭഗവതി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊച്ചാലുംചുവട് ഭഗവതി സന്നിധിയിലെ പ്രതിഷ്ഠാ വാർഷികം ആഘോഷിച്ചു. തന്ത്റി ഇണ്ടംതുരുത്തിൽ നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭഗവതിക്ക് പൂജ, അങ്കി ചാർത്തൽ, കലശാഭിഷേകം എന്നിവ നടത്തി. സതീഷ് പോറ്റി, നാരായണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. ട്രസ്റ്റ് പ്രസിഡന്റ് ആർ.ശിവപ്രസാദ്, സെക്രട്ടറി ആർ. ജിബു കൊറ്റനാട്ട്, ട്രഷറർ സുധാകരൻ കാലാക്കൽ, വി.ഹരികുമാർ, എൻ.ചന്ദ്രശേഖരൻ നായർ, എം.കെ.ജയൻ, ടി.കെ.രമേശ് കുമാർ, ശ്രീനിവാസൻ, പി. പ്രസാദ്, ശശിധരൻ എന്നിവർ നേതൃത്വം നൽകി.