ചങ്ങനാശേരി: ജനങ്ങൾ തികഞ്ഞ യാഥാർത്ഥ്യ ബോധത്തോടെയാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആചാരവും വിശ്വാസവും സംരക്ഷിക്കേണ്ട ബാദ്ധ്യത ജനാധിപത്യ പാർട്ടികൾക്കുണ്ട്. അതിനെതിരെ ആരെങ്കിലും നിലപാടെടുത്താൽ ജനങ്ങൾ പ്രതികരിക്കും.
തിരഞ്ഞെടുപ്പിൽ എൻ.എസ്.എസിന് സമദൂര നിലപാടു തന്നെ. പത്രക്കുറിപ്പു വഴിയല്ലാതെ ഒരു നിർദ്ദേശവും സംഘടനാ പ്രവർത്തകർക്ക് നൽകിയിട്ടില്ല. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കണമെന്നു തന്നെയാണ് എൻ.എസ്.എസ് നിലപാട്. അത് വിശ്വാസികൾക്ക് അനുകൂലവുമാണ്. ഈ നിലപാട് തിരഞ്ഞെടുപ്പിനെ കുറച്ചെങ്കിലും സ്വാധീനിക്കും. റിവ്യു ഹർജിയിൽ തീരുമാനമാകുംവരെ കാത്തിരുന്നെങ്കിൽ സർക്കാരിന് ഒരു ദോഷവും സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.