kolapathakam

ഏറ്റുമാനൂർ : തിങ്കളാഴ്ച രാവിലെ പതിവുപോലെ പണിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഉഷാകുമാരി വീട്ടിൽ നിന്നിറങ്ങിയത്. വിവിധ വീടുകളിൽ ജോലിക്ക് പോകുന്ന ഉഷ വൈകിട്ട് 5.30 ഓടെയാണ് തിരിച്ചെത്താറുള്ളത്. മകളുടെ കല്യാണത്തിന് മുന്നോടിയായി ഉഷാകുമാരി ചിലരോട് പണം കടം ചോദിച്ചിരുന്നു. അതിനായി എവിടെയെങ്കിലും പോയതാകാമെന്ന് ബന്ധുക്കൾ കരുതി. രാത്രി എട്ടായിട്ടും എത്താതായതോടെ സ്ഥിരമായി പോകുന്ന വീടുകളിൽ തിരക്കി. പ്രമേഹവും രക്തസമ്മർദ്ദവുമുള്ളതിനാൽ ആശുപത്രികളിലും അന്വേഷിച്ചു. വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ ഇന്നലെ രാവിലെ ഏഴോടെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തി ഉഷാകുമാരിയെ കാണാനില്ലെന്ന് പരാതി നൽകി. എന്നാൽ രാവിലെ ഒമ്പതോടെ ബന്ധുക്കളുടെ കാതുകളിലെത്തുന്നത് ഉഷയുടെ കൊലപാതക വാർത്തയാണ്.