ഇളങ്ങുളം : ശബ്ദം വരാത്തതിനെ തുടർന്ന് വോട്ടിംഗ് യന്ത്രത്തിൽ വീണ്ടും അമർത്തിയത് തകരാറിന് ഇടയാക്കി. എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂളിലെ 173–ാം നമ്പർ ബൂത്തിൽ ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. മേഖലയിൽ നിന്നെത്തിയ കന്യാസ്ത്രീ വോട്ടു ചെയ്തപ്പോഴാണ് ശബ്ദം കേൾക്കാതെ വന്നതും കൂടെ വന്ന മറ്റൊരു കന്യാസ്ത്രീ വീണ്ടും യന്ത്രത്തിൽ അമർത്തിയതും. ഇതോടെ 8 മിനിറ്റ് വോട്ടിംഗ് തടസപ്പെട്ടു. 35 പേർ വോട്ടു ചെയ്തു കഴിഞ്ഞപ്പോൾ ഇതേ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാർ വന്നതോടെ നേരത്തെ അരമണിക്കൂർ വോട്ടിംഗ് തടസപ്പെട്ടിരുന്നു.