പാലാ : കെ.എസ്. ആർ.ടി.സി കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നു കുര്യനാട്, കുറവിലങ്ങാട്, ഏറ്റുമാനൂർ, കുമാരനല്ലൂർ വഴി ഓർഡിനറി ചെയിൻ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. 20 മിനിറ്റ് ഇടവിട്ടാണ് സർവീസ്. വെളിയന്നൂർ, അരീക്കര, ഉഴവൂർ, പൂവത്തുങ്കൽ കുര്യനാട്, വഴിയും, പുതുവേലി, ആച്ചിക്കൽ, മോനിപ്പിള്ളി ,കുര്യനാട് വഴിയുമായാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂത്താട്ടുകുളത്ത് നിന്നു ആദ്യ ബസ് രാവിലെ 5.30 നാണ്. രാത്രി 7.30 വരെ സർവീസ് ഉണ്ടായിരിക്കും, കോട്ടയത്തു നിന്നു കൂത്താട്ടുകുളത്തേക്ക് രാത്രി 9 നാണ് അവസാന ബസ്. രാവിലെ 7.10നാണ് ആദ്യ ബസ്. അതോടൊപ്പം 7.10ന് ഏറ്റുമാനൂർ നിന്നും മോനിപ്പിള്ളി വഴി കൂത്താട്ടുകുളത്തേക്കും സർവീസ് ഉണ്ടായിരിക്കും.രാവിലെ 5.30നും, 6.05നും കൂത്താട്ടുകുളത്തു നിന്ന്, രാമപുരം, ചക്കാമ്പുഴ വഴി പാലായ്ക്ക് സർവീസുണ്ട്. രാത്രി 8.50 ന് പാലായിൽ നിന്ന് രാമപുരം വഴി കൂത്താട്ടുകുളത്തേക്കും, രാത്രി 9.15ന് പാലായിൽ നിന്ന് ഉഴവൂർ വഴി കൂത്താട്ടുകുളത്തേക്കും സർവീസ് നടത്തും. ഗ്രാമീണ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിലേക്ക് ചെയിൻ സർവീസ് തുടങ്ങണമെന്ന കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു.) കൂത്താട്ടുകുളം യൂണിറ്റ് കമ്മറ്റിയുടെ ആവശ്യത്തെ തുടർന്നാണ് ചെയിൻ സർവീസ് ആരംഭിക്കുന്നത്.