ഏഴാച്ചേരി : എസ്.എൻ.ഡി.പി യോഗം 158-ാം നമ്പർ ശാഖാ വക ഗുരുദേവക്ഷേത്രത്തിലെ 20-ാമത് പ്രതിഷ്ഠാദിന മഹോത്സവത്തിന് ഒരുക്കങ്ങളായതായി ശാഖാ നേതാക്കളായ പി.ആർ. പ്രകാശ്, കെ.ആർ. ദിവാകരൻ, ടി.എസ്. രാമകൃഷ്ണൻ എന്നിവർ അറിയിച്ചു.
28 ന് രാവിലെ 6.30 ന് മഹാഗണപതിഹോമം, കെ.ബി. ശിവരാമൻ തന്ത്രി, വിപിൻദാസ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 7.30 ന് ശാഖാ പ്രസിഡന്റ് പി.ആർ. പ്രകാശ് പെരികിനാലിൽ പതാക ഉയർത്തും. 8 ന് കലശം, 8.15 ന് ഗുരുപൂജ, 9.30 ന് സമൂഹപ്രാർത്ഥന. 10.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. കവി ഏഴാച്ചേരി രാമചന്ദ്രൻ സാംസ്‌കാരിക സന്ദേശം നൽകും. ശാഖാ പ്രസിഡന്റ് പി.ആർ. പ്രകാശിന്റെ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് മെമ്പർമാരായ ഷൈനി സന്തോഷ്, സോണിജോണി, എം.ഒ. ശ്രീക്കുട്ടൻ എന്നിവരും ,ടി.കെ. വാരിജാക്ഷൻ, മിനി രാജു, പി.ഡി. സജി, അനന്തു കൃഷ്ണൻ, പി.കെ. രാജു എന്നിവർ പ്രസംഗിക്കും. കെ.ആർ. ദിവാകരൻ സ്വാഗതവും, ടി.എസ്. രാമകൃഷ്ണൻ നന്ദിയും പറയും. 1 ന് പ്രസാദമൂട്ട്. 2.30 ന് പുളിയാനിപ്പുഴ സുകുമാരന്റെ വസതിയിൽ നിന്നു ഘോഷയാത്ര ആരംഭിക്കും. 5 ന് മോനിപ്പള്ളി കെ.എസ്. ജയപ്രകാശിന്റെ പ്രഭാഷണം, 7 ന് മുതുകുളം വി.സോമനാഥിന്റെ കഥാപ്രസംഗം.