കാഞ്ഞിരപ്പള്ളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷം ഡോ.എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസ്‌കുട്ടി നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എം.എ ഖാദർ സ്മരണിക പ്രകാശനം ചെയ്തു. കുടുംബമേളയുടെ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സ്ഥാപക പ്രസിഡന്റ് കെ.ജെ. ചാക്കോ കുന്നത്തിനെയും സഹപ്രവർത്തകരെയും 75 വയസ് പൂർത്തിയായ അംഗങ്ങളെയും യോഗത്തിൽ ആദരിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസ്സീർ, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷെമീർ, വാർഡ് മെമ്പർ ബീനാ ജോബി, താലൂക്ക് പ്രസിഡന്റ് ജോസഫ് തോമസ്, യൂണിറ്റ് ജനറൽ സെക്രട്ടറി ബെന്നിച്ചൻ കുട്ടൻചിറയിൽ, വി.എം. അബ്ദുൾ സലാം വാഴേപ്പറമ്പിൽ, എ.ആർ മനോജ് അമ്പാട്ട്, ബിജു തോമസ് പത്യാല, ജോസ് ചീരാംകുഴി, പി.കെ. അൻസാരി പുതുപ്പറമ്പിൽ, സുരേഷ് കുമാർ പി.വി., നജീബ് ഇസ്മയിൽ, ടി.എം. ജോണി തുണ്ടത്തിൽ, വി.ഐ. ഷാജഹാൻ എന്നിവർ സംസാരിച്ചു.