mg-university-info
mg university info

പരീക്ഷ ഫലം

ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൗൺസലിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലേണിംഗ് ഡിസെബിലിറ്റി മാനേജ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിജയികളുടെ സർട്ടിഫിക്കറ്റ് വിതരണം 28 ന് രാവിലെ 9.30ന് സ്‌കൂൾ ഒഫ് കെമിക്കൽ സയൻസ് സെമിനാർ ഹാളിൽ നടക്കും.

ഒന്നാം സെമസ്റ്റർ ബി.എ എൽ എൽ.ബി.(പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് ഒമ്പതുവരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി(2016 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മേയ് ഏഴിന് പാല സെന്റ് തോമസ് കോളജിൽ നടക്കും.

ബി.ആർക് യോഗം

അഫിലിയേറ്റ് ചെയ്തിട്ടുള്ള ബി.ആർക് കോളജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം 29ന് രാവിലെ 11ന് സർവകലാശാലയിലെ സെനറ്റ് ഹാളിൽ നടക്കും.

ബി.എഡ് ഉത്തരക്കടലാസ്

നാലാംസെമസ്റ്റർ ബി.എഡ് (ഏപ്രിൽ 2019) പരീക്ഷകളുടെ ഉത്തരക്കടലാസുകൾ കോളജുകളിൽനിന്നും സർവകലാശാലയിലെ പരീക്ഷ മോണിറ്ററിംഗ് സെല്ലിൽ (ഇഎൻ 2) ഏപ്രിൽ 29നകം എത്തിക്കണമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.