എരുമേലി : എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന പ്രീ-മാര്യേജ് കൗൺസലിംഗ് കോഴ്‌സ് ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 9 ന് യൂണിയൻ സെക്രട്ടറി ശ്രീകുമാർ ശ്രീപാദം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.ബി ഷാജി അദ്ധ്യക്ഷത വഹിക്കും. യോഗം ബോർഡ് മെമ്പർ എം.വി അജിത്കുമാർ ആമുഖപ്രസംഗം നടത്തും. 9.30 ന് കുടുംബജീവിതത്തിലെ സങ്കൽപ്പങ്ങളും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ ഡയറക്ടർ രാജേഷ് പൊന്മല ക്ലാസെടുക്കും. 11.30 ന് ശ്രീനാരായണ ഗുരുവിന്റെ ദാമ്പത്യവീക്ഷണം എന്ന വിഷയത്തിൽ ഷൈലജ രവീന്ദ്രനും, സ്ത്രീ പുരുഷ മനശാസ്ത്രം എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരനും ക്ലാസെടുക്കും. 28 ന് രാവിലെ 9.30 ന് സ്ത്രീ പുരുഷ ലൈംഗികത, ഗർഭധാരണം, പ്രസവം, ശിശുപരിപാലനം എന്ന വിഷയത്തിൽ ഡോ.ശരത് ചന്ദ്രൻ ക്ലാസെടുക്കും. 2 ന് ആനന്ദം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ കൊടുവഴങ്ങ ബാലകൃഷ്ണൻ ക്ലാസെടുക്കും. യൂണിയൻ സെക്രട്ടറി ശ്രീകുമാർ ശ്രീപാദം സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.