തലയോലപ്പറമ്പ് : സംസ്ഥാന സർക്കാരിന്റെ കെയർ ഹോം പദ്ധതിയിൽപ്പെടുത്തി വടകര സർവീസ് സഹകരണ ബാങ്ക് കരിപ്പാടം നീനാലയിൽ ഗൗരി അമ്മയ്ക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടീൽ ചടങ്ങ് നടത്തി. ബാങ്ക് പ്രസിഡന്റ് ഡി.എം.ദേവരാജൻ നിർവ്വഹിച്ചു.വെള്ളൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.സുഗുണൻ, ബാങ്ക് ഭരണസമിതിയംഗം ജോൺപൂച്ചാക്കാട്ടിൽ, സെക്രട്ടറി ടി.പി.ലത തുടങ്ങിയവർ പങ്കെടുത്തു.