ആർപ്പൂക്കര: ചൂരക്കാവ് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം മേയ് മൂന്ന് മുതൽ ഏഴുവരെ നടക്കും. ഏഴിന് രാത്രി 7.20നും എട്ടിനും മദ്ധ്യേ നടക്കുന്ന കൊടിയേറ്റിന് ക്ഷേത്രം തന്ത്രി കോത്തല വിശ്വനാഥൻ തന്ത്രിയും മേൽശാന്തി സത്യൻ ശാന്തിയും മുഖ്യകാർമികത്വം വഹിക്കും. എട്ടിന് കോത്തല വിശ്വനാഥൻ തന്ത്രിയുടെ പ്രഭാഷണം, 9.30ന് കൊടിയേറ്റ് സദ്യ.
നാലിന് പതിവ് ചടങ്ങുകൾ രാത്രി 7.30ന് ഡോ.എം.എം.ബഷീറിന്റെ പ്രഭാഷണം, 9.30ന് പ്രസാദമൂട്ട്, അഞ്ചിന് പുലർച്ചെ 5.40ന് അഖണ്ഡനാമജപ യജ്ഞം, ഉച്ചയ്ക്ക് ഒന്നിന് പ്രഭാഷണം, വൈകിട്ട് ആറിന് സർവൈശ്വര്യ പൂജ, 7.30ന് നാരായണ പ്രസാദ് തന്ത്രിയുടെ പ്രഭാഷണം, തുടർന്ന് പ്രസാദമൂട്ട്, ആറിന് പതിവ് ചടങ്ങുകൾ, രാത്രി 7.30ന് അറിവിലേയ്ക്ക് ഒരുചുവട് ഗുരുദേവ ചരിത്ര ചിത്ര പ്രദർശനം. തുടർന്ന് പ്രസാദമൂട്ട്. ഏഴിന് രാവിലെ 11.30ന് സുലോചന കൃഷ്ണന്റെ പ്രഭാഷണം, 12.30ന് പ്രസാദമൂട്ട്, 5.30ന് താലപ്പൊലിഘോഷയാത്ര, രാത്രി 7.30ന് താലസമർപ്പണം, തുടർന്ന് നടക്കുന്ന സമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ കെ.വി.വിനോദ് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കമ്മിറ്റി അംഗം ഇ.ആർ.മോഹനൻ, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് വത്സമ്മ ഭാസ്കരൻ, ശാഖാ സെക്രട്ടറി ടി.കെ.ശേഖരൻ, വൈസ് പ്രസിഡന്റ് പി.ജി.സുരേന്ദ്രൻ എന്നിവർ സംസാരിക്കും. 9.30ന് കൊടിയിറക്ക്.